ഷാർജ

എം.വി.ആർ.സ്മൃതി അവാർഡുകൾ വിതരണം ചെയ്തു

മുൻ മന്ത്രി എം.വി.രാഘവന്റെ പേരിലുള്ള അഞ്ചാമത് എം.വി.ആർ.സ്മൃതി അവാർഡുകൾ ഷാർജയിൽ വിതരണം ചെയ്തു. അവാർഡ് ദാന സമ്മേളനം കേരള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഇ.ടി.പ്രകാശ് അധ്യക്ഷത വഹിച്ചു. കെ.സുധാകരൻ എം.പി., മുൻ പ്ലാനിങ് ബോർഡ് അംഗം സി.പി.ജോൺ, മാധ്യമ പ്രവർത്തകരായ പി.പി.ശശീന്ദ്രൻ (മാതൃഭൂമി), ജോണി ലൂക്കോസ് (മനോരമ ന്യൂസ്), എം.വി.നികേഷ് കുമാർ (റിപ്പോർട്ടർ ചാനൽ) എന്നിവർ സംസാരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം സനീഷ് നമ്പ്യാർ (മാധ്യമ പ്രവർത്തനം), ശോഭന ജോർജ് ൯സാമൂഹിക പ്രവർത്തനം) എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. എ.വി.മധു സ്വാഗതവും കിരൺ ഗിരിജ നന്ദിയും പറഞ്ഞു.

 

error: Content is protected !!