ദുബായ്

ഏഷ്യാവിഷൻ എക്സലൻസ് അവാർഡിന്റെ മൂന്നാമത് എഡിഷൻ ഫെബ്രുവരിയിൽ

ചലച്ചിത്ര – മാധ്യമ – വ്യാപാര – സാമൂഹിക – സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിക്കുന്നവരെ ആദരിക്കാൻ ബഹുജന പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിവരുന്ന ഏഷ്യാവിഷന്റെ മൂന്നാമത് എക്സലൻസ് അവാർഡ് 2021 ഫെബ്രുവരിയിൽ നടക്കും. ദുബായ് വാർത്ത യുമായി സഹകരിച്ചാണ് ഏഷ്യാവിഷൻ പുരസ്‌കാര സമർപ്പണ ചടങ്ങ് നടത്തുന്നത്. ദുബായിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ ആയിരിക്കും ചടങ്ങ് നടക്കുക. വിവിധ മേഖലകളിൽ
വ്യക്തമായ അടയാളങ്ങൾ രേഖപ്പെടുത്തിയവർക്കുള്ള മികവിന്റെ അംഗീകാരങ്ങളാണ് ഏഷ്യാവിഷൻ സമർപ്പിക്കുന്നത്. യുഎ ഇ അടിസ്ഥാനത്തിലാണ് ഈ എഡിഷൻ സംഘടിപ്പിക്കുക. മറ്റ്‌ ഗൾഫ്‌ രാജ്യങ്ങളിലും ഉടൻ ഏഷ്യാവിഷൻ എക്സലൻസ് അവാർഡ് നടത്തുമെന്ന് ഏഷ്യാവിഷൻ അറിയിച്ചു.

error: Content is protected !!