fbpx
ആരോഗ്യം ഇന്ത്യ ദുബായ്

ഇന്ത്യയില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്ക് അനുമതി.

ഇന്ത്യയില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്ക് അനുമതി. മൂന്ന് കോടി ആളുകള്‍ക്കാണ് വാക്സിന്‍ ഇപ്പോൾ നല്‍കുക. കോവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞെന്ന് ഡിസിജിഐ അറിയിച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് കോവിഷീല്‍ഡ് വികസിപ്പിച്ചത്. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദകര്‍.
തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിന്‍. ഇത് നിയന്ത്രിതമായി ഉപയോ​ഗിക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഐസിഎംആറിന്‍റ സഹായത്തോടെ ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത്.

error: Content is protected !!