fbpx
അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ കേരളം ദുബായ് റാസൽഖൈമ

റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താതാരം മന്ത്രി കെ കെ ഷൈലജ

റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താതാരം മന്ത്രി കെ കെ ഷൈലജ.
ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താ വ്യക്തിത്വമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജയെ ശ്രോതാക്കൾ തെരഞ്ഞെടുത്തു. ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിയിൽ പകച്ച് നിൽക്കുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയും നിതാന്ത ജാഗ്രതയും കൈവിടാതെ സമൂഹത്തിൽ ഇടപെട്ട കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് രാജ്യാന്തര ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. നിപയ്ക്ക് പിന്നാലെ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തപ്പോൾ ഒട്ടും പതറാതെ അർപ്പണ മനോഭാവത്തോടെ നിസ്വാർത്ഥ സേവനവുമായി ആരോഗ്യമേഖലയെ ഒരുമിച്ച് കൊണ്ടുപോകാൻകാണിച്ച നേതൃപാടവം കൂടി പരിഗണിച്ചാണ് കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ 2020 ലെ റേഡിയോ ഏഷ്യ News Person of The Year ആയി പ്രവാസലോകം തെരഞ്ഞടുത്തത്. കഴിഞ്ഞ 28 വർഷത്തിലേറെ കാലമായി UAEയിൽ പ്രവർത്തിക്കുന്ന റേഡിയോ ഏഷ്യ. ദീർഘ കാലത്തെ എ എം പ്രക്ഷേപണത്തിന് ശേഷമാണ് ഇപ്പോൾ 94.7 എഫ് എം ലൂടെയാണ് പ്രക്ഷേപണം നടത്തുന്നത്.

error: Content is protected !!