ഇന്ത്യ ദുബായ്

എല്ലാമാസവും ശമ്പളത്തിൽ നിന്നും ചെറിയൊരു തുക റിട്ടയർമെന്റ്കാലത്തേക്ക് മാറ്റിവച്ച് ജീവിക്കണമെന്ന് ദുബായിലെ തൊഴിലാളികളോട് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി.

എല്ലാമാസവും ശമ്പളത്തിൽ നിന്നും ചെറിയൊരു തുക റിട്ടയർമെന്റ്കാലത്തേക്ക് മാറ്റിവച്ച് ജീവിക്കണമെന്ന് ദുബായിലെ തൊഴിലാളികളോട് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി. ഇന്ത്യൻ കമ്പനിയായ ലാർസൻ & ടൂബ്രോയുടെ ലേബർ ക്യാംപിൽ തൊഴിലാളികളുമായി സംവദിക്കുന്നതിനിടെയാണ് ജീവിതത്തിലെ ചെറിയ സമ്പാദ്യങ്ങളെ കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചത്. വെള്ളിയാഴ്ച ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലെ താമസസ്ഥലത്ത് എത്തിയാണ് ഡോ. അമൻ പുരി സംവദിച്ചത്.

‘ബ്രേക്ക്ഫാസ്റ്റ് വിത്ത് കോൺസൽ ജനറൽ’ എന്ന പേരിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സന്ദർശനം. പരിപാടിയോടനുബന്ധിച്ച് ലാർസൻ & ടൂബ്രോ സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചിരുന്നു. ലാർസൻ & ടൂബ്രോയുടെ യു.എ.ഇ യിലെ മുതിർന്ന ഉദ്യോഗസ്ഥരും കോൺസുലേറ്റ് ഉദ്യോഗസ്ഥരെ സ്വീകരിക്കാൻ എത്തിയിരുന്നു. കഴിഞ്ഞ നാല് പാതിറ്റാണ്ടായി ഗൾഫ് രാജ്യങ്ങളിൽ സജീവമാണ് ലാർസൻ & ടൂബ്രോ.
‘നിങ്ങളുടെ ശമ്പളത്തിൽ ഭൂരിഭാഗവും നാട്ടിലെ കുടുംബത്തിന് വേണ്ടി അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ, നിങ്ങൾ സ്വന്തം ഭാവിയെ പറ്റിയും നിർബന്ധമായും ചിന്തിക്കേണ്ടതുണ്ട്. എപ്പോഴായാലും ഒരിക്കൽ നിങ്ങൾക്ക് ഇവിടെ നിന്നും തിരികെ പോകേണ്ടിവരും. നിങ്ങൾക്ക് നിർബന്ധമായും എന്തെങ്കിലും കരുതൽ ഉണ്ടായിരിക്കണം’ – ഡോ. അമൻപുരി പറഞ്ഞു.

error: Content is protected !!