അബൂദാബി ദുബായ്

ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ 15 വർഷം : ഏറ്റവും മികച്ചതും സുരക്ഷിതവുമായ രാജ്യമായി യുഎഇ

ഇന്ന് 2021 ജനുവരി 4, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇ ഗവൺമെന്റിന്റെ തലവനായിട്ട് 15 വർഷം പൂർത്തിയാക്കുകയാണ്.

ഷെയ്ഖ് മുഹമ്മദ് മന്ത്രിസഭയുടെ മേൽനോട്ടം വഹിച്ചതോടെ, ഫെഡറൽ ഗവൺമെന്റ് നിരവധി പരിപാടികളും സംരംഭങ്ങളും ആരംഭിച്ചു, ഇത് ഭരണത്തിലും ജീവിത നിലവാരത്തിലും മുനിരയിലെത്താൻ യുഎഇയെ സഹായിച്ചു.ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന പദവി ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ  ഒന്നാം നിരയിൽ തുടരുകയാണ്.

error: Content is protected !!