അബൂദാബി ആരോഗ്യം

അബുദാബിയിൽ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് പരിശോധന നിർബന്ധമാക്കുന്നു

അബുദാബി എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകൾ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരിലും എല്ലാ 14 ദിവസത്തിലും കോവിഡ് പരിശോധന നടത്തണമെന്നും ‌പരിശോധനാ ചെലവ് വഹിക്കുകയും ചെയ്യണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് (ADDED) അറിയിച്ചു.

ഇത് സംബന്ധിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ് ഒരു സർക്കുലർ പുറത്തിറക്കിയിട്ടുണ്ടെന്നും പരിശോധന മാർഗ്ഗനിർദ്ദേശങ്ങൾ 2021 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരുമെന്നും സോഷ്യൽ മീഡിയയിൽ ഒരു പ്രസ്താവനയിലൂടെ പറഞ്ഞു.

റെസ്റ്റോറന്റുകൾ, കഫേകൾ, സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി , ബേക്കറികൾ, കശാപ്പുകേന്ദ്രങ്ങൾ , പച്ചക്കറി, പഴ ചില്ലറ വ്യാപാരികൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിങ്ങനെ ലൈസൻസുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

എല്ലാ 14 ദിവസത്തിലും കോവിഡ് പരിശോധന നടത്തണമെങ്കിലും കോവിഡ് വാക്സിൻ ലഭിച്ച ജീവനക്കാരെ ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കും. ഇപ്പോൾ എമിറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാണ്.

error: Content is protected !!