അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ

യുഎഇയിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുത്താൽ 5 ലക്ഷം ദിർഹം വരെ പിഴ

ആളുകളുടെ സമ്മതമില്ലാതെ ഫോട്ടോയെടുക്കുന്നതും – അത് ഷെയർ ചെയ്യുന്നതും സേവ് ചെയ്യുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇവർക്ക് 1,50,000 ദിർഹത്തിൽ കുറയാത്തതും 500,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയോ അല്ലെങ്കിൽ ആറുമാസത്തെ തടവോ ലഭിക്കുമെന്ന് യുഎഇയിലെ പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ സൈബർ കുറ്റകൃത്യ നിയമങ്ങൾ താമസക്കാരെ ഓർമ്മപ്പെടുത്തുന്നതിനായി ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അവരുടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യം മുന്നറിയിപ്പ് നൽകിയത്.

സൈബർ കുറ്റകൃത്യങ്ങളെ നേരിടുന്നതിനെക്കുറിച്ചുള്ള 2012 ലെ ഫെഡറൽ നിയമം 5 ലെ ആർട്ടിക്കിൾ 21 അനുസരിച്ച്, ചിത്രങ്ങളോ വിഡിയോയോ പകർത്തുക, ഒളിഞ്ഞുനോട്ടം, സംഭാഷണം പകർത്തുക, അത് സോഷ്യൽ പങ്ക് വെച്ച് അപകീർത്തിപ്പെടുത്തുക, മോശമായി കമന്റ് ചെയ്യുക എന്നിവയെല്ലാം മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒരാൾ കടന്നുകയറുന്ന രീതികളിൽ ഉൾപ്പെടുന്നവയാണ്.

ഫോട്ടോ അല്ലെങ്കിൽ വിഡിയോ ഉപയോഗിച്ച് സാങ്കേതികവിദ്യയിലൂടെ അപകീർത്തിപ്പെടുത്തുന്നവർക്കും അല്ലെങ്കിൽ മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതരത്തിലുള്ള ഇത്തരം പ്രവൃത്തികൾക്ക് ഒരു വർഷം തടവും 250,000 മുതൽ 500,000 ദിർഹം വരെ പിഴയും ഈടാക്കുമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

error: Content is protected !!