fbpx
അബൂദാബി കേരളം

ഒടുവിൽ അബുദാബി ബിഗ് ടിക്കറ്റിന്റെ 20 മില്ല്യൺ ദിർഹം നേടിയ വിജയിയെ മസ്‌കറ്റിൽ കണ്ടെത്തി

മണിക്കൂറുകൾ നീണ്ടുനിന്ന അന്വേഷണത്തിന് ശേഷം 20 മില്യൺ ദിർഹം ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പ് വിജയിയെ കണ്ടെത്തി. കേരളത്തിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള 28 കാരനായ അബ്ദുസ്സലാം എൻ.വി യഥാർത്ഥത്തിൽ ആറ് വർഷത്തിലേറെയായി മസ്കത്തിലാണ് താമസിക്കുന്നത് അവിടെ ഒരു ഷോപ്പിംഗ് സെന്റർ നടത്തുകയാണ്.

ടിക്കറ്റ് വാങ്ങിയപ്പോൾ, അബ്ദുസ്സലാം തന്റെ ഒമാൻ മൊബൈൽ നമ്പറിനോടൊപ്പം നൽകിയ കോഡ് +968 എന്നതിനുപകരം ഇന്ത്യൻ ടെലിഫോൺ കോഡ് +91 തെറ്റായി കൊടുത്തതിനാലാണ് ഇന്നലെ ഞായറാഴ്ച ബിഗ് ടിക്കറ്റ് സംഘാടകർക്ക് വിജയിയായ കാര്യം അദ്ദേഹത്തെ അറിയിക്കാൻ സാധിക്കാതിരുന്നത്.

ബിഗ് ടിക്കറ്റിൽ നാലാമത്തെയോ അല്ലെങ്കിൽ അഞ്ചാമത്തെയോ ഭാഗ്യപരീക്ഷണമാണെന്നും ഈ തുക തന്റെ ചങ്ങാതിമാരുമായി പങ്കിടുമെന്നും അത് എത്ര പേരുണ്ടെന്ന് പരിശോധിക്കണമെന്നും അബ്ദുസ്സലാം പറഞ്ഞു.

error: Content is protected !!