ദുബായ്

ദുബായ് മെട്രോയുടെ പുതിയ റൂട്ട് 2020 അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കും

ദുബായ് മെട്രോയുടെ റെഡ് ലൈനിൽ പുതുതായി തുറന്ന റൂട്ട് 2020 ഉടൻ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ദുബായ് വിമാനത്താവളങ്ങൾ തമ്മിലുള്ള ആധുനിക മെട്രോ ബന്ധം ഉറപ്പാക്കുന്നതിനാണ് റൂട്ട് 2020 എക്സ്പോ 2020 സ്റ്റേഷനിൽ നിന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബന്ധിപ്പിക്കുന്നതെന്ന് ആർടിഎയിലെ റെയിൽ ഏജൻസി സിഇഒ അബ്ദുൾ മൊഹ്‌സെൻ ഇബ്രാഹിം യൂനസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജബൽ അലി (ഇന്റർചേഞ്ച് സ്റ്റേഷൻ), ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, അൽ ഫർജാൻ സ്റ്റേഷൻ എന്നീ നാല് സ്റ്റേഷനുകളാണ് ഈ റൂട്ടിൽ നിലവിൽ ഉള്ളത് . ശേഷിക്കുന്ന മറ്റ് മൂന്ന് സ്റ്റേഷനുകളായ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, എക്സ്പോ 2020 എന്നിവ പിന്നീട് തുറക്കുമെന്ന് ആർടിഎ അറിയിച്ചിരുന്നു.

error: Content is protected !!