fbpx
ആരോഗ്യം ദുബായ്

ദുബായിൽ സൗജന്യ കോവിഡ് വാക്സിനുകൾ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ ഇവയാണ്

ദുബായിൽ സൗജന്യ കോവിഡ് വാക്സിനുകൾ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പൂർണ്ണ പട്ടിക അധികൃതർ പുറത്തിറക്കി.

ഫൈസർ-ബയോ ടെക്, ചൈനീസ് സിനോഫാം എന്നിവയുടെ രണ്ട് തരം കോവിഡ് വാക്സിനുകൾ ദുബായിൽ ലഭിക്കും.

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (ഡി‌എച്ച്‌എ) സൗ ജന്യ വാക്സിനേഷൻ ഡ്രൈവിലൂടെ താമസക്കാർക്ക് ഫൈസർ-ബയോ‌ടെക് കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്യുന്നു. ദുബായിൽ ഫൈസർ കോവിഡ് വാക്സിൻ ലഭിക്കുന്ന ആറ് ആരോഗ്യ കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്.

സബീൽ ഹെൽത്ത് സെന്റർ

അൽ മിസ്ഹർ ഹെൽത്ത് സെന്റർ

നാദ് അൽ ഹമാർ ഹെൽത്ത് സെന്റർ

അൽ ബർഷ ഹെൽത്ത് സെന്റർ

അപ്പ്‌ടൗൺ മിർഡിഫ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ

ഹത്ത ഹോസ്പിറ്റൽ

കോവിഡ് വാക്സിൻ എടുക്കാനായി പ്രത്യേക അപ്പോയ്മെന്റ് എടുക്കേണ്ടതില്ല. പക്ഷെ എമിറേറ്റ്സ് ഐഡി നിർബന്ധമായും കയ്യിൽ കരുതണം.

ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ദുബായിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ കൂടി സൗജന്യമായി കോവിഡ് വാക്സിനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്

അൽ ഇത്തിഹാദ് ഹെൽത്ത് സെന്റർ

ഹോർ അൽ അൻസ് ഹെൽത്ത് സെന്റർ

അൽ ഖുസൈസ് ഹെൽത്ത് സെന്റർ

കൂടാതെ, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) രണ്ട് കേന്ദ്രങ്ങളിൽ ചൈനീസ് സിനോഫാം കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അവ റാഷിദ് പോർട്ട്, ദുബായ് പാർക്ക് & റിസോർട്ട് ഫീൽഡ് ഹോസ്പിറ്റൽ എന്നിവയാണ്

error: Content is protected !!