ആരോഗ്യം കേരളം

കേരളത്തില്‍ വകഭേദം സംഭവിച്ച കൊറോണ വൈറസ് ബാധ ആറുപേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ

കേരളത്തില്‍ വകഭേദം സംഭവിച്ച അതിതീവ്ര ശേഷിയുള്ള കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

ആറ് പേര്‍ക്കാണ് അതിതീവ്ര ശേഷിയുള്ള കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഓരോ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഒരിക്കല്‍ കൂടി ഉയരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്‌കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂട്ടും. കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കും.

ആന്റിജന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

error: Content is protected !!