fbpx
അബൂദാബി

ജി.സി.സി ഉച്ചകോടി ; യുഎഇ പ്രതിനിധി സംഘത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നയിക്കും

ഇന്ന് സൗദി അറേബ്യയിലെ റിയാദിൽ ആരംഭിക്കുന്ന അറബ് സ്റ്റേറ്റ്സ് ഓഫ് ഗൾഫ് (ജിസിസി) ഉച്ചകോടിയിലേക്ക് യുഎഇയിലെ പ്രതിനിധി സംഘത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നയിക്കും.ബഹ്‌റൈനിലായിരുന്നു നേരത്തെ ഉച്ചകോടി നിശ്ചയിച്ചിരുന്നത്.ഗൾഫിലെ കോവിഡ് പ്രതിരോധനടപടികൾ ഉൾപ്പെടെ ഗൾഫ് മേഖലയുടെ സാമ്പത്തികവളർച്ച, മറ്റുവികസനം എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചർച്ചചെയ്യുക .

ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയിൽ നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നര വർഷമായി പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്തിന്റെ മധ്യസ്ഥതയിൽ ശ്രമം തുടരുകയാണ്. പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന് സൗദിയും യു.എ.ഇയും നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി വ്യാപകമായ ശേഷം ഇതാദ്യമായാണ് ജിസിസി ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങളുടെ തലവന്മാർ നേരിട്ടെത്തുന്നത്.

error: Content is protected !!