അന്തർദേശീയം

ഖത്തറിലേക്കുള്ള വ്യോമാതിര്‍ത്തി തുറന്ന് ഈജിപ്തും

സൗദി അറേബ്യ ഖത്തറിനുമേലുള്ള ഉപരോധം പിന്‍വലിച്ചതിന് പിന്നലെ ഖത്തറിലേക്ക് നേരിട്ട് പോകുന്നതിനും വരുന്നതിനുമായി തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്ന് നല്‍കാന്‍ ഈജിപ്ത് തീരുമാനിച്ചു. കുവൈത്തുമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വ്യോമാര്‍തിര്‍ത്തി തുറക്കാനുള്ള തീരുമാനം.

നാലു വര്‍ഷത്തോളമായി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കഴിഞ്ഞ ദിവസം സൗദി അറേബ്യ നീക്കിയിരുന്നു. ഇതോടെ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികള്‍ തുറന്നിട്ടുണ്ട്. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് സൗദിയുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്ന കാര്യം വ്യക്തമാക്കിയത്.

error: Content is protected !!