അന്തർദേശീയം ഇന്ത്യ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ബ്രിട്ടണിൽ അതിതീവ്ര കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ സന്ദർശനം റദ്ദാക്കിയത്. ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായാണ് ബോറിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് വരാന്‍ പറ്റില്ലെന്ന കാര്യം ഫോണില്‍ വിളിച്ച് ബോറിസ് അറിയിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ജനതിക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടണിലേക്കുള്ള വിമാന സർവീസുകൾക്ക് വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടണിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.

error: Content is protected !!