ആരോഗ്യം ഇന്ത്യ

ഇന്ത്യ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് സജ്ജമാകുന്നു ; പത്ത് ദിവസത്തിനകം കോവിഡ് വാക്സിൻ സംസ്ഥാനങ്ങളില്‍ എത്തിക്കും.

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം അടുത്ത ആഴ്ച ജനുവരി 13 മുതൽ ആരംഭിക്കുമെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ അ​റി​യി​ച്ചു. ഇതിന് മുന്നോടിയായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.കോ​വി​ഷീ​ല്‍​ഡ്, കോ​വാ​ക്സി​ന്‍ എ​ന്നി​വ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) കഴിഞ്ഞ ദിവസം അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. വാ​ക്സി​ന്‍ സൂ​ക്ഷി​ക്കാ​ന്‍ 29,000 ശീ​തി​ക​ര​ണ സം​വി​ധാ​ന​ങ്ങളും സജ്ജമാക്കിയതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നി​ര്‍മ്മാ​താ​ക്ക​ളി​ല്‍​നി​ന്ന് വാങ്ങുന്ന വാക്സിൻ ഹ​രി​യാ​ന​യി​ലെ ക​ര്‍​ണാ​ല്‍, മും​ബൈ, ചെ​ന്നൈ, കോ​ല്‍​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഭ​ര​ണ​ശാ​ല​ക​ളി​ല്‍ വിമാന ​മാ​ര്‍​ഗം എ​ത്തി​ക്കും. ഈ സംഭരണ ശാലകളിൽനിന്നാണ് സംസ്ഥാനങ്ങളിലെ കേന്ദ്രീകൃത വാക്സിൻ സെന്‍ററുകളിലേക്കു എത്തിക്കുക. അ​വി​ടെ നി​ന്ന് ജി​ല്ലാ വാ​ക്സി​ന്‍ സ്റ്റോ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. ഈ ​സ്റ്റോ​റു​ക​ളി​ല്‍​നി​ന്നാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ക- ആ​രോ​ഗ്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

error: Content is protected !!