fbpx
അബൂദാബി ആരോഗ്യം

യുഎ ഇയിൽ ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ / 1,967 പുതിയ കേസുകൾ / 1,866 പേർക്ക് രോഗമുക്തി

യുഎ ഇയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് 1,967 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,866 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 3 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,967 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 216,699 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 1,866 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 193,321 ആയി.

യു എഇയിൽ നിലവിൽ 22,693 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 685 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 153,645 അധിക ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!