ആരോഗ്യം ഷാർജ

കർശന കോവിഡ് സുരക്ഷാ നടപടികളോടെ ഷാർജയിൽ ഡെസെർട്ട് സഫാരി പുനരാരംഭിക്കുന്നു

ഷാർജയിൽ കർശന കോവിഡ് സുരക്ഷാ നടപടികളോടെ ഡെസെർട്ട് സഫാരി, ഡ്യൂൺ ബാഷിംഗ്, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ പുനരാരംഭിക്കാൻ കഴിയുമെന്ന് ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്‌സി‌ടി‌ഡി‌എ) അറിയിച്ചു.

ടൂർ ഓപ്പറേറ്റർമാർ നടപ്പാക്കേണ്ട സുരക്ഷാ നടപടികൾ അടങ്ങിയ ഒരു ഗൈഡ് ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്‌സി‌ടി‌ഡി‌എ) പുറത്തിറക്കിയിട്ടുണ്ട്.

നിയമപ്രകാരം, ഏതെങ്കിലും തരത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങളോ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ ഉള്ളവർ ഡെസെർട്ട് സഫാരിക്ക് പോകരുത്. യാത്രക്കാരും ഡ്രൈവർമാരും ഉൾപ്പെടെ എല്ലാവർക്കുമായി ഔദ്യോഗിക പരിശോധനയും താപനില പരിശോധനയും നടത്തണം. വാഹനത്തിനുള്ളിൽ ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല, ഓരോ വാഹനങ്ങളിലും സുരക്ഷാ നടപടികളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകണം. വാഹനങ്ങളും അനുബന്ധപൊതുസ്ഥലങ്ങളും അണുവിമുക്തമാക്കണം എന്നിങ്ങനെ ഒട്ടേറെ സുരക്ഷാ നടപടികൾ പാലിക്കേണ്ടതുണ്ട്

error: Content is protected !!