ദുബായ്

4 മില്യൺ ഡോളർ വ്യാജ കറൻസികൾ വിൽക്കാൻ ശ്രമിച്ച സംഘത്തെ പിടികൂടി ദുബായ് പോലീസ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ 4 മില്യൺ ഡോളർ (14.6 മില്യൺ ദിർഹം) വ്യാജ കറൻസികൾ വിൽക്കാൻ ശ്രമിച്ച മൂന്ന് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

ദുബായ് പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സലേം അൽ ജലാഫ് പറയുന്നതനുസരിച്ച്, ദുബായ് ദേരയിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന മൂന്ന് ആഫ്രിക്കൻ പുരുഷന്മാരാണ്  വ്യാജ ഡോളർ വിൽക്കാൻ ശ്രമിച്ചത്. ഇവർ ദുബായിൽ സന്ദർശക വിസയിലെത്തിയവരാണ്. ഒരു കുപ്പി രാസവസ്തു, വെളുത്ത പൊടി, പ്രിന്റർ പോലെ തോന്നിക്കുന്ന ഒരു ചെറിയ ഉപകരണം എന്നിവയും ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഒരു ലക്ഷം ദിർഹത്തിന് മുഴുവൻ പണവും വാങ്ങാൻ തയ്യാറാണെന്ന് ആഗ്രഹം പ്രകടിപ്പിച്ച രഹസ്യ പോലീസുകാരൻ വഴി ദുബായ് പോലീസ് ആഫ്രിക്കൻ സംഘവുമായി ആശയവിനിമയം നടത്തി. തുടർന്ന് പോലീസുകാരൻ സംഘത്തിന്റെ വിശ്വാസം നേടുകയും അവർക്കായി ഒരു കെണി വച്ചശേഷം അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുറ്റവാളികൾ സോഷ്യൽ മീഡിയയിൽ വരുതിയിൽ വീഴാൻ സാധ്യതയുള്ള ഉപഭോക്താക്കളെ തിരയുന്നുണ്ടെന്നും വിൽപ്പനയ്‌ക്കായി കറുത്ത വസ്തുക്കളുമായി ധാരാളം ഡോളർ ഉണ്ടെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പിന്നീടുള്ള ചോദ്യം ചെയ്യലിൽ, ലാഭത്തിനായി വ്യാജ കറൻസികൾ ഉണ്ടാക്കിയതായി ആഫ്രിക്കൻ സംഘം സമ്മതിച്ചു. പോലീസ് കള്ളപ്പണം പിടിച്ചെടുക്കുകയും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

error: Content is protected !!