fbpx
ഇന്ത്യ കേരളം

കൊവിഡ് പ്രതിരോധത്തിന് പിന്തുണ നല്‍കാന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്.

കൊവിഡ് പ്രതിരോധത്തില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കേന്ദ്ര ഉന്നതതല സംഘം കേരളത്തിലേക്ക് എത്തുന്നു. നാഷനല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) മേധാവി ഡോ.എസ്.കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുക. സംഘം വെള്ളിയാഴ്ച എത്തും. ഇന്ന് 6394 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 35,038 പുതിയ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

5000ത്തോളം പുതിയ കേസുകളാണ് ഓരോദിവസവും കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നുവെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്

error: Content is protected !!