ദുബായ്

നെസ്റ്റോ ദുബായിൽ വികസന പാതയിൽ : നെസ്റ്റോ ഗ്രൂപ്പിന്റെ 2 ഔട്ലെറ്റുകൾ ദുബായ്  സത് വയിലും മിനയിലും

റീട്ടെയിൽ രംഗത്തെ പ്രമുഖരായ നെസ്റ്റോ ഗ്രൂപ്പിന്റെ 2 ഹൈപ്പര്മാര്ക്കറ്റുകൾ ദുബായ് സത് വയിലും അൽ മിനയിലും പ്രവർത്തനമാരംഭിച്ചു.സത് വാ അൽ ബദ  ദുബായ് ഇസ്ലാമിക്‌ സെന്റരിനു സമീപവും അൽ ഹുദൈബിയയിലെ മിന റോഡിനരികിലുമാണ്   പുതിയ ഔട്ട് ലെറ്റുകൾ  പ്രവർത്തനമാരംഭിച്ചത് .നെസ്റ്റോ ഗ്രൂപ്പിന്റെ 85 , 86 ഔട്‍ലെറ്റുകൾ എന്ന സവിശേഷതക്ക് പുറമെ ദുബായ് മേഖലയിലെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഔട്‍ലെറ്റുകൾ കൂടി ആണ്. ലോകോത്തര ഉത്പന്നങ്ങൾ ഏറ്റവും മിതമായ നിരക്കിലും ക്വാളിറ്റിയിലും കസ്റ്റമേഴ്സിന് നൽകിക്കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ നെസ്റ്റോ ഹൈപ്പർമാർകെറ്റ് വരും ദിനങ്ങളിൽ അതിശയകരമായ ഓഫറുകളാണ് ഈ പുതിയ ഔട്ലെറ്റുകളിലൂടെ നൽകുന്നത്. ബഡ്ജറ്റ് ഫ്രണ്ട്‌ലി ഷോപ്പിംഗ് സാധ്യമാക്കുന്ന നെസ്റ്റോ ദുബായ് മേഖലയിലെ ജനങ്ങൾക്ക് വലിയൊരു ആശ്വാസം തന്നെ ആകുമെന്നാണ് ദുബായ് ഷോപ്പേഴ്സിന്റെ കണക്കുകൂട്ടൽ.

16 വർഷത്തെ പാരമ്പര്യമുള്ള നെസ്റ്റോ വിവിധ ജിസിസി രാജ്യങ്ങളിൽ ഷോപ്പിങ് മേഖലയിൽ കാഴ്ചവച്ച പുതുമ ഇന്ത്യക്കാർക്കും മറ്റ്‌ ഏഷ്യാക്കാർക്കും അറബ് വംശജർക്കും മറ്റ്‌ വിദേശീ സമൂഹങ്ങൾക്കും എല്ലാം ഒന്നുപോലെ ഹൃദ്യമായതും പുതുമയാർന്നതുമായ അവസരം തുറന്നിടുകയായിരുന്നു. സർപ്രൈസ് പ്രൊമോഷനുകൾ എന്നും നെസ്‌റ്റോയുടെ പ്രത്യേകതയാണ്. കൂടുതൽ ഔട്ലെറ്റുകൾ ദുബായിൽ പ്ലാൻ ചെയ്യുന്നുണ്ടെന്ന് മാനേജ്‌മന്റ് അറിയിച്ചു.

error: Content is protected !!