Info അന്തർദേശീയം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 8.75 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി എഴുപത്തിയഞ്ച് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18,88,975 പേര്‍ മരണമടഞ്ഞു. 6.30 കോടി പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.04 കോടിയോടടുത്തു. ആകെ മരണം 1.50 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.36 ശതമാനമായി വര്‍ദ്ധിച്ചു. കഴിഞ്ഞ 12 ദിവസമായി പ്രതിദിന മരണം 300ല്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!