fbpx
അബൂദാബി

അബുദാബിയിൽ ട്രാഫിക് പിഴകൾ നേരത്തെ അടച്ചാൽ 35% കിഴിവ് നേടാം ; അബുദാബി പോലീസ്

അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ നേരത്തെ അടച്ചാൽ 35% ഡിസ്‌കൗണ്ട് നേടാം.  പരമാവധി ഈ പദ്ധതി പ്രയോജനപ്പെടുത്താൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.

നിയമലംഘനം നടത്തി 60 ദിവസത്തിനുള്ളിൽ ട്രാഫിക് പിഴ അടച്ചാൽ ഡ്രൈവർമാർക്ക് 35 ശതമാനം കുറവുണ്ടാകുമെന്ന് അബുദാബി പോലീസ് ഇന്ന് വ്യാഴാഴ്ച സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

എന്നിരുന്നാലും, ഗുരുതരമായ ലംഘനങ്ങൾക്ക് ഈ ഡിസ്‌കൗണ്ട് ബാധകമല്ല.

error: Content is protected !!