fbpx
അന്തർദേശീയം അബൂദാബി ആരോഗ്യം

റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യുഎഇയിൽ ആരംഭിച്ചു

യുഎഇയില്‍ അനുദിനം കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ അബുദാബിയിൽ റഷ്യൻ നിർമ്മിത കോവിഡ് വാക്സിൻ സ്പുട്നിക് v യുടെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സന്നദ്ധപ്രവർത്തകർ പങ്കെടുക്കുന്നത് തുടരുകയാണ്.

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ (മൊഹാപ്) സംയുക്ത മേൽനോട്ടത്തിൽ സെഹ കൈകാര്യം ചെയ്യുന്ന മെഡിക്കൽ പ്രോട്ടോക്കോളുകളുമായാണ് പരീക്ഷണങ്ങൾ നടക്കുന്നത്. നിലവിൽ ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് (സിനോഫാർം) വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണങ്ങളും യുഎഇ നടത്തുന്നുണ്ട്.

18 വയസ്സിന് മുകളിലായിരിക്കണം, കോവിഡ് -19 വൈറസ് നേരത്തെ ബാധിക്കാത്തവരായിരിക്കണം, മറ്റേതെങ്കിലും കോവിഡ് വാക്സിനേഷൻ ഡ്രൈവിൽ പങ്കെടുത്തവരാകരുത്, കുറഞ്ഞത് 14 ദിവസമെങ്കിലും സാംക്രമികമോ കഠിനമോ ആയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിക്കാത്തവരായിരിക്കണം എന്നിങ്ങനെ വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ സന്നദ്ധപ്രവർത്തകർക്ക് ഒട്ടേറെ മാനദണ്ഡങ്ങളുണ്ട്.

20 ദിവസങ്ങൾക്കിടയിൽ രണ്ട് ഡോസുകളായി വാക്സിനുകൾ നൽകുന്നത്, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 180 ദിവസത്തേക്ക് വോളന്റിയർമാരെ പതിവ് സന്ദർശനങ്ങളിലൂടെയും ടെലി കൺസൾട്ടേഷനുകളിലൂടെയും കർശനമായി നിരീക്ഷിക്കും.

500 സന്നദ്ധപ്രവർത്തകരിലാണ് നിലവിൽ പരീക്ഷണങ്ങൾ നടത്തുന്നത്, വാക്സിനേഷൻ ഡ്രൈവിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് www.v4v.ae ൽ രജിസ്റ്റർ ചെയ്യാം

error: Content is protected !!