fbpx
അജ്‌മാൻ ദുബായ് ഷാർജ

ഏത് സാഹചര്യത്തിലും യുഎ ഇ ജനതയ്ക്ക് 6 മാസത്തേക്കുള്ള ഭക്ഷണം ഒരുക്കാൻ സംഭരണ ശേഷിയുമായി ഒരു ഇന്ത്യക്കാരൻ.

യു എ ഇയിലെ ഏറ്റവും വലിയ പയർ പരിപ്പ് പലവ്യഞ്ജന ഫാക്റ്ററിക്കുള്ളിൽ ഇന്ന് നടത്തിയ ഒരു അസാധാരണ വാർത്താസമ്മേളനം പല കാരണം കൊണ്ടും പ്രത്യേക ശ്രദ്ധ കരസ്ഥമാക്കി. യു എ ഇയിൽ അജ്മാനിലുള്ള അറബ് ഇന്ത്യ സ്‌പൈസസ് ഫാക്റ്ററിക്കുള്ളിലാണ് ഇന്ന് മാനേജിങ് ഡയറക്ടർ ഹരീഷ് തഹിലിയാനി വാർത്ത സമ്മേളനം വിളിച്ചു കൂട്ടിയത്. യു എ ഇയിലെ പ്രമുഖ മാധ്യമപ്രവർത്തകർ പങ്കെടുത്ത ഈ ചടങ്ങിൽ അറബ് ഇന്ത്യ സ്‌പൈസസിന്റെ പ്രവർത്തനങ്ങളും ഒപ്പം ഇന്നത്തെ ലോകം നേരിടുന്ന ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളും വിശദമായി ചർച്ച ചെയ്തത് എല്ലാവർക്കും കൗതുകമായി. ഹരീഷ് തഹിലിയാനിക്കൊപ്പം മകളും അറബ് ഇന്ത്യ സ്‌പൈസസിന്റെ ഡയറക്ടറുമായ ഹിന തഹിലിയാനിയും പങ്കെടുത്തിരുന്നു.

ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ അറബ് ഇന്ത്യ സ്‌പൈസസ് തങ്ങളുടെ നിലവിലുള്ള സംഭരണ ശേഷി വെച്ച് യു എ ഇയിലെ മൊത്തം ജനസംഖ്യക്കും ആറ് മാസം കഴിയാനുള്ള ധാന്യവർഗ്ഗങ്ങൾ സംഭരിച്ച് വെക്കുന്നതിൽ ആദ്വിതീയ സ്ഥാനത്താണ്. കുറഞ്ഞത് ആറ് മാസത്തേക്ക് എല്ലാവർക്കും ആഹാരമെത്തിക്കാനുള്ള സംഭരണ ശേഷി അറബ് ഇന്ത്യ സ്‌പൈസസിന്റെ ഷാർജ ഫ്രീസോണിലുള്ള സൈലോകൾക്കുണ്ടെന്ന് ഹരീഷ് തഹിലിയാനി പറഞ്ഞു. ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ഈ അടുത്തിടെ ലോഞ്ച് ചെയ്ത റീറ്റെയ്‌ൽ ബ്രാന്റുകളായ RK പൾസസ് & സ്‌പൈസസ്, സൂര്യ ദോശ ഇഡലി മാവ് എന്നിവയെക്കുറിച്ച് സംസാരിച്ചു. RK പൾസസിന്റെ കാര്യത്തിൽ ഇപ്പോൾ നടന്നു വരുന്ന 1 ,2 ,3 ദിർഹം പ്രമോഷൻ യു എ ഇയിലെ റീട്ടെയിൽ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്ന വലിയ വിപ്ലവത്തെക്കുറിച്ചും ഹരീഷ് തഹിലിയാനി വിശദീകരിച്ചു.

കാനഡ, ഓസ്‌ട്രേലിയ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങീ വിവിധ മേഖലകളിലെ കൃഷി പാടങ്ങളിൽ നിന്ന് സംഭരിച്ച് കൊണ്ട് വരുന്ന ധാന്യങ്ങളും പയർ പരിപ്പ് വർഗ്ഗങ്ങളും സ്‌പൈസസും അരിയും അറബ് ഇന്ത്യ സ്‌പൈസസിന്റെ പ്രത്യേകതയാണ്. യു എ ഇയുടെ ധാന്യ വർഗ്ഗങ്ങളുടെ വിഹിതത്തിൽ 60 ശതമാനത്തോളം കയ്യാളുന്നത് അറബ് ഇന്ത്യ സ്‌പൈസസാണ്. 70 വർഷം പിന്നിടുന്ന തങ്ങളുടെ ഈ ഫാമിലി ബിസിനസ്സ് ഇപ്പോൾ ഹോൾസെയിലിന് പുറമെ റീട്ടെയിലിലേക്ക് പ്രവേശിച്ചപ്പോൾ ഇടപാടുകാർക്ക് വളരെയധികം ആശ്വാസം നൽകുന്ന നിരവധി ഇടപെടലുകൾ നടത്താൻ കഴിയുന്നുവെന്നും അദ്ദേഹം വ്യക്ത്മാക്കി.

ഇക്കഴിഞ്ഞ മഹാമാരിയുടെ അതിതീവ്ര കാലഘട്ടത്തിൽ അറബ് ഇന്ത്യ സ്പൈസസിന്റെ ആഹാര പദാർത്ഥങ്ങൾ സൗജന്യമായി പതിനായിരക്കണക്കിന് അർഹരായ കുടുംബങ്ങൾക്കും ലേബർ ക്യാമ്പുകളിലും വിവിധ സംഘടനകൾ വഴിയും മറ്റും എത്തിക്കാൻ കഴിഞ്ഞത് തങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുകയാണെന്ന് ഹിന തഹിലിയാനി അഭിപ്രായപ്പെട്ടു. 100 കണക്കിന് ആളുകൾക്ക് റിട്ടേൺ ടിക്കറ്റ് നൽകി അവരവരുടെ നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞ യജ്ഞത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് തങ്ങൾക്ക് അഭിമാനകരമായി മാറിയെന്ന് ഹിന വ്യക്‌തമാക്കി.

വാർത്താ സമ്മേളന വേദിയിൽ RK പൾസസ് & സ്‌പൈസസ്, സൂര്യാ മാവ് തുടങ്ങിയവയുടെ വിതരണക്കാരായ സെവൻ ഹാർവെസ്റ്റിന്റെ ചെറി മാത്യു , നദീർ അബ്ദുള്ള , അറബ് ഇന്ത്യാ സ്‌പൈസസിന്റെ ഡിംപിൾ തഹിലിയാനി, മോഹൻ മേനോൻ , സാഗർ ,രമേഷ് ,അഭിഷേക് എന്നിവരും സംബന്ധിച്ചു.

error: Content is protected !!