fbpx
അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎ ഇയിൽ ഇന്ന് പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധനവ് / മൂവ്വായിരത്തിനടുത്ത് രോഗബാധ / 5 മരണങ്ങളും

യുഎ ഇയിൽ ഇന്ന് പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് 2,988 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 3,658 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 5 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 2,988 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 221,754 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 3,658 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 199,178 ആയി.

യു എഇയിൽ നിലവിൽ 21,882 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 694 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുഎഇയിൽ ഇതുവരെ നടത്തിയ 22 ദശലക്ഷത്തിലധികം കോവിഡ് പരിശോധനകളിലൂടെയാണ് 221,754 കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!