fbpx
അന്തർദേശീയം

ഖത്തർ എയർവേയ്‌സ് സൗദി അറേബ്യയുടെ വ്യോമമേഖലയിലൂടെയുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു

ഖത്തർ എയർവേയ്‌സ് സൗദി അറേബ്യയുടെ വ്യോമമേഖലയിലൂടെയുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു

ഖത്തർ എയർവേയ്‌സ് ഇന്നലെ വ്യാഴാഴ്ച വൈകുന്നേരം മുതൽ സൗദി വ്യോമമേഖലയിലൂടെ ചില വിമാനങ്ങൾ റീറൂട്ട് ചെയ്യാൻ ആരംഭിക്കുമെന്ന് ട്വിറ്ററിൽ അറിയിച്ചു. ഇന്നലെ വൈകുന്നേരം ഖത്തർ എയർവേയ്‌സ് സൗദി വ്യോമാതിർത്തിയിലൂടെ ചില വിമാനങ്ങൾ തിരിച്ചുവിടാനും തുടങ്ങി. ഇന്നലെ രാത്രി പ്രാദേശിക സമയം 8.45ന് ദോഹയില്‍ നിന്നും ജോഹന്നാസ് ബര്‍ഗിലേക്ക് പുറപ്പെട്ട ക്യുആര്‍ 1365 ആണ് സൗദിയുടെ വ്യോമപാതയിലൂടെ സര്‍വീസ് നടത്തിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രാ വിമാനം. ചൊവ്വാഴ്ച നടന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം അവസാനിപ്പിച്ചതോടെ ദോഹയുമായുള്ള എല്ലാ ബന്ധങ്ങളും പുനസ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.

സൗദി അറേബ്യയിൽ നടന്ന 41-ാമത് ജി.സി.സി ഉച്ചകോടിയുടെ തലേന്നാണ് അതിർത്തികൾ വീണ്ടും തുറന്നത്.

error: Content is protected !!