ദുബായ്

ദുബായിലെ ഷോ​പ്പി​ങ്​ മാ​ളുകളിൽ കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ; പൊതു ഇരിപ്പിടങ്ങൾ സജീവമാക്കും, പ്രായമായവർക്കും ഗർഭിണികൾക്കും മാൾ സന്ദർശനത്തിന് അനുമതി

ദുബായിൽ ഷോ​പ്പി​ങ്​ മാ​ളു​ക​ൾ പാലിക്കേണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് മു​ൻ സ​ർ​ക്കു​ല​റി​ൽ ​നിർ​ദേ​ശി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ​താ​യി ദുബായ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ആ​രോ​ഗ്യ- സു​ര​ക്ഷ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ന​സീം മു​ഹ​മ്മ​ദ് റാ​ഫി അറിയിച്ചു.

മാ​ളു​ക​ളി​ൽ ന​ട​ന്ന​തി​ന് ശേ​ഷം വി​ശ്ര​മ​ത്തി​നാ​യി ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പൊ​തു ഇ​രി​പ്പി​ട​ങ്ങ​ൾ ഇ​നിമുതൽ സ​ജീ​വ​മാ​കും. ജൂൺ 3 മുതൽ മാളുകളും ഷോപ്പിംഗ് സെന്ററുകളും വീണ്ടും തുറക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും മുൻ സർക്കുലറിൽ മാളുകൾ പിന്തുടരേണ്ട മുൻകരുതൽ നടപടികൾ പ്രകാരം പൊതു ഇരിപ്പിടം ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഈ സർക്കുലറാണ് ഇപ്പോൾ അധികൃതർ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ആ സീറ്റുകളുടെ ഉപയോഗിക്കുന്നവർ തമ്മിലുള്ള സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്.

കൂടാതെ പുതിയ സർക്കുലർ പ്രകാരമുള്ള കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് നൽകിയതോടെ പ്രായമായവർക്കും ഗർഭിണികൾക്കും മറ്റെല്ലാവർക്കും ഇനി മാളുകൾ സന്ദർശിക്കാം. 2020 ഏപ്രിൽ മാസം മുതലാണ് കോവിഡ് -19 വ്യാപിക്കുന്നത് തടയാനായി പൊതു ഇരിപ്പിടങ്ങൾ ഉപയോഗിക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റി താത്കാലികമായി വിലക്കേർപ്പെടുത്തിയത്.

2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രോട്ടോക്കോളുകൾ സിവിൽ ബോഡി അപ്‌ഡേറ്റ് ചെയ്തതിന് ശേഷമാണ് തീരുമാനം മാൾ മാനേജ്‌മെന്റുകൾക്ക് കൈമാറിയത്.ദുബായിലെ മാളുകളുടെയും ഷോപ്പിംഗ് സെന്ററുകളുടെയും ചുമതലയുള്ള എല്ലാവർക്കും ഇക്കാര്യത്തിൽ പ്രത്യേക വിജ്ഞാപനം നേരിട്ട് അയച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!