അബുദാബി: യുഎഇ ഗവണ്മെന്റിന്റെ ഇയര്‍ ഓഫ് ടോളറന്‍സ് പദ്ധതിയുടെ ഭാഗമായി റണ്‍ ഫോര്‍ ടോളറന്‍സ് എന്ന സന്ദേശം ഉയര്‍ത്തി അഞ്ചു കിലോമീറ്റര്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. മഫ്റഖില്‍ ചൊവ്വായഴ്ച്ച വൈകുന്നേരം നടന്ന മാരത്തോണില്‍ നൂറില്‍ അധികം പേര് പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍നിന്നും യുഎഇയില്‍ എത്തിയ തൊഴിലാളികള്‍ക്കിടയില്‍ സഹിഷ്ണുത വളര്‍ത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. അബുദാബി മുനിസിപ്പാലിറ്റിയും വിപിഎസ് ഹെല്‍ത്ത്കെയറും സംയുക്തമായി നടത്തിയ മാരത്തോണ്‍ അബുദാബി മുനിസിപ്പാലിറ്റി, വിപിഎസ് ഹെല്‍ത്ത്കെയര്‍, അബുദാബി പോലീസ്, എമിറേറ്റസ് റെഡ് ക്രസന്റ്, സോണ്‍ കോര്‍പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചെര്‍ന്നു ഫ്ളാഗ് ഓഫ് ചെയ്തു. മഫ്റഖിലെ അല്‍ ജാബര്‍ മദീനയില്‍നിന്നും ആരംഭിച്ച മാരത്തോണ്‍ മജന്റെ ക്യാംപില്‍ അവസാനിച്ചു. ഇത്തരം പരിപാടികള്‍ രാജ്യത്തെ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന പല രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്കിടയില്‍ സ്നേഹവും സഹകരണവും സൃഷ്ടിക്കാന്‍ സഹായിക്കും എന്ന് അബുദാബി മുനിസിപ്പാലിറ്റി സര്‍വീസസ് ആന്‍ഡ് സോഷ്യല്‍ ഹാപ്പിനെസ് വിഭാഗത്തിന്റെ ജനറല്‍ മാനേജര്‍ ഈദ് അല്‍ മസ്റോയി പറഞ്ഞു. യുഎഇ ഗവണ്മെന്റിന്റെ ഇത്തരം പദ്ധതികളോട് ചേര്‍ന്നു പങ്കുക്കൊള്ളാന് കഴിയുന്നത് ഒരു അംഗീകാരമായി കാണുന്നുവെന്ന് എല്‍എല്‍എച്ച്, ലൈഫ്കെയര്‍ ഹോസ്പിറ്റല്‍ സിഇഒ സഫീര്‍ അഹമ്മദും അഭിപ്രായപ്പെട്ടു. യുഎഇ എന്നും വിവിധ രാജ്യങ്ങളില്‍നിന്നും വന്നിട്ടുള്ളവരെ തണലായ രാജ്യമാണ്. ഇത്തരം പരിപാടികള്‍ പല നാടുകളില്‍നിന്നും എത്തിയിട്ടുള്ള ആളുകള്‍ക്കിടയില്‍ സഹകരണം ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാരത്തോണില്‍ പ്ങ്കെടുത്തവരുടെ സുരക്ഷിതത്വത്തിനായി എല്‍എല്‍എച്ച്, ലൈഫ്കെയര്‍, റെസ്പോണ്‍സ് പ്ലസ് മെഡിക്കല്‍ എന്നിവയിലെ വിദഗ്ധ സംഘം വേണ്ട സഹായങ്ങള്‍ നല്കി. മത്സര വിജയികളെ ആദരിക്കുകയും മെഡലുകള്‍ സമ്മാനിക്കുകയും ചെയ്തു.
You may also like
യു എ ഇയിൽ ഇന്ന് പുതിയതായി 1,778 കോവിഡ് കേസുകൾ കൂടി : ഒരു കോവിഡ് മരണവും #JUNE30
3 hours ago
by Editor GG
യുഎഇയിലെ ഇന്ധനവില ഇനിയും കൂടുമോ : ജൂലൈയിലെ ഇന്ധനവില ഇന്ന് പ്രഖ്യാപിക്കും
7 hours ago
by Editor GG
യുഎഇ ഹൈപ്പർമാർക്കറ്റുകളിൽ സമ്മർ സെയിൽ ക്യാമ്പയിൻ : സ്മാർട്ട്ഫോണുകൾക്കും, ക്യാമറകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മികച്ച ഓഫറുകൾ
23 hours ago
by Editor GG
അൽ ഖൈൽ സ്ട്രീറ്റിലെ ഊദ് മേത്ത എക്സിറ്റിൽ ഗതാഗത തടസ്സം : മുന്നറിയിപ്പുമായി ദുബായ് പോലീസ്
1 day ago
by Editor GG
യു എ ഇയിൽ ഇന്ന് പുതിയതായി 1,769 കോവിഡ് കേസുകൾ കൂടി : 2 കോവിഡ് മരണങ്ങളും #JUNE29
1 day ago
by Editor GG
കാസർകോട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
1 day ago
by Editor GG