ദുബായ്

ദുബായ് മെട്രോ സർവീസ് ; റെഡ് ലൈനിലെ 2 സ്റ്റേഷനുകൾക്കിടയിൽ താത്കാലിക തടസ്സം നേരിട്ടതായി ആർടിഎ

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ 2 സ്റ്റേഷനുകൾക്കിടയിൽ താത്കാലിക തടസ്സം നേരിട്ടതായി ആർടിഎ അറിയിച്ചു. റെഡ് ലൈനിലെ എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷനും ബുർജ് ഖലീഫ / ദുബായ് മാൾ മെട്രോ സ്റ്റേഷനുമിടയിൽ സേവനങ്ങളിൽ താത്കാലികതടസ്സമുണ്ടായെന്നാണ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചത്.

യാത്രക്കാർക്ക് രണ്ട് സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാൻ ബസ് സർവീസുകൾ നൽകിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

error: Content is protected !!