fbpx
അന്തർദേശീയം അബൂദാബി

ഖത്തറിലേക്കുള്ള യുഎ ഇ വിമാനസർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും

മൂന്നര വർഷത്തെ ഉപരോധത്തിന് ശേഷം ജിസിസി അൽ ഉല ഉച്ചകോടിയെത്തുടർന്ന് പുനരാരംഭിച്ച നയതന്ത്ര ബന്ധത്തിന് പുതിയ വഴിത്തിരിവ്.ഖത്തറിലേക്കുള്ള യുഎ ഇ ഫ്ലൈറ്റുകൾ നാളെ പുനരാരംഭിക്കും

നാളെ 2021 ജനുവരി 9 മുതൽ യുഎഇ ഖത്തറുമായുള്ള കര, സമുദ്ര , വ്യോമ അതിർത്തികൾ വീണ്ടും തുറക്കുമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇന്ന് (വെള്ളിയാഴ്ച) പ്രഖ്യാപിച്ചു.അൽ ഉല പ്രഖ്യാപനം ഒപ്പിട്ടതിനെത്തുടർന്ന് 2017 ജൂൺ 5 ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം യുഎഇ ഖത്തറിനെതിരെ സ്വീകരിച്ച എല്ലാ നടപടികളും അവസാനിപ്പിക്കുമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹോൾ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ വീണ്ടും തുറക്കുമെന്നും ജനുവരി 9 മുതൽ ഈ തീരുമാനം നടപ്പാക്കാൻ രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ബെൽ‌ഹോൾ പറഞ്ഞു.ഉഭയകക്ഷി ചർച്ചകളിലൂടെ തീർപ്പാക്കാത്ത മറ്റ് എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാൻ യുഎഇ ഖത്തറുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!