fbpx
ദുബായ്

സവിശേഷ ശ്രദ്ധ അർഹിക്കുന്ന കുട്ടികളുടെ  ഉന്നമനത്തിനായി യു എ ഇ എക്സ്ചേഞ്ചും എമിറേറ്റ്സ് എയർലൈൻസ് ഫൌണ്ടേഷനും  കൈകോർക്കുന്നു.

ദുബായ് : ലോകത്തെ സവിശേഷ ശ്രദ്ധ അർഹിക്കുന്ന കുട്ടികളുടെ  ഉന്നമനത്തിനായി യു എ ഇ എക്സ്ചേഞ്ചും എമിരേറ്റ്സ് എയർലൈൻസ് ഫൌണ്ടേഷനും സഹകരിച്ചു പ്രവർത്തിക്കും. ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള  എമിറേറ്റ് എയർലൈൻസ് ഫൌണ്ടേഷന് തങ്ങളുടെ വിമാനയാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവിധ കറൻസികളിൽ സംഭാവനകൾ യു എ ഇ എക്സ്ചേഞ്ച്, മാറ്റിനൽകും. വിവിധ വിദേശ കറന്സികളായി ഫൗണ്ടേഷന് ലഭിക്കുന്ന സംഭാവനകൾ യു എ ഇ ദിർഹംസിൽ നൽകാൻ ഇതു വഴി സാധിക്കും.  വിപണിയിൽ 50 തോളം രാജ്യങ്ങളിൽ  വിദേശ വിനിമയം നടത്തുന്ന യു എ ഇ എക്സ്ചേഞ്ചിനു വിവിധ കറൻസി പണമിടപാടുകൾ ഒറ്റ കറൻസിയിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധിക്കും.

എമിറേറ്റ്സ് എയർലൈൻ ഫൗണ്ടേഷനുമായി ചേരുന്നു പ്രവർത്തിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ജീവകാരുണ്യ രംഗത്ത് എപ്പോഴും പ്രതിബദ്ധതയോടെ ഇടപെടുന്ന ബ്രാൻഡ് എന്ന നിലയിൽ, തങ്ങളുടെ യാത്രയിലും വളർച്ചയിലും പിന്തുണ നൽകുന്ന സമൂഹത്തിനു അർഹമായ സേവനങ്ങൾ തിരികെ നൽകാൻ സദാ ശ്രമിക്കുമെന്ന് ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡിറക്ടറും യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. ലോകത്ത്  ദുരിതം  അനുഭവിക്കുന്ന കുട്ടികളുടെ  ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഈ ഉദ്യമത്തിന് കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ എക്സ്ചേഞ്ച് പോലുള്ള പങ്കാളികളുടെ ഉദാരമായ പിന്തുണയാണ് ഫൗണ്ടേഷന്റെ അംഗീകാരമെന്ന് എമിറേറ്റ്സ് എയർലൈൻസ് ഫൗണ്ടേഷൻ ചെയർമാൻ സർ ടിം ക്ലാർക്ക് പറഞ്ഞു. പണമിടപാടിനും സംതുലിതമായ പണമിടപാടിലും യു എ ഇ എക്സ്ചേഞ്ചിന്റെ  വൈദഗ്ദ്ധ്യവും  കഴിവും  വളരെ സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബായ് എമിറേറ്റ് എയർലൈനിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ എമിറേറ്റ്സ് എയർലൈൻസ് ഫൌണ്ടേഷൻ ചെയർമാൻ സർ ടിം ക്ലാർക്കും  ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡിറക്ടറും യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട്,എമിറേറ്റ്സ് എയർലൈൻസ് ഫൗണ്ടേഷൻ  ബോർഡ് അംഗങ്ങൾ യു.എ.ഇ എക്സ്ചേഞ്ച് ഓഫീർമാരും സംബന്ധിച്ചു.

error: Content is protected !!