അബൂദാബി ആരോഗ്യം

യുഎ ഇയിൽ ഇന്നും കൂടുതൽ പേർക്ക് രോഗബാധ

യുഎ ഇയിൽ ഇന്നും കൂടുതൽ പേർക്ക് രോഗബാധ രേഖപ്പെടുത്തി.

ഇന്ന് 2,950 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,218 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 3 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 2,950 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 224,704 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 2,218 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 201,396 ആയി.

യു എഇയിൽ നിലവിൽ 22,611 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 697 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുഎഇയിൽ ഇതുവരെ നടത്തിയ 22 ദശലക്ഷത്തിലധികം കോവിഡ് പരിശോധനകളിലൂടെയാണ് 224,704 കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!