അന്തർദേശീയം

താൽക്കാലിക യാത്രാ വിലക്ക് നീക്കുന്നു ; സൗദി അറേബ്യ അന്താരാഷ്ട്ര വിമാനസർവീസുകൾ മാർച്ച് 31 മുതൽ പുനരാരംഭിക്കുന്നു

താൽക്കാലിക യാത്രാ വിലക്ക് നീക്കി എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. 2021 മാർച്ച് 31 മുതലാണ് അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് അനുമതിയുണ്ടാകുക.

കര, കടല്‍, വ്യോമ മാര്‍ഗമുള്ള മുഴുവന്‍ ഗതാഗതത്തിനുമുള്ള നിരോധനം 2021 മാര്‍ച്ച് 31ന് പൂര്‍ണമായും നീക്കുമെന്നും അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുമെന്നുമാണ് പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തത്. ഈ നടപടികൾ നടപ്പാക്കുന്നത് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് രാജ്യത്ത് കൊറോണ വൈറസ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികൾക്കിടയിലും ബന്ധപ്പെട്ട കമ്മിറ്റി നിർദ്ദേശിച്ച നടപടിക്രമങ്ങളും മുൻകരുതലുകളും അനുസരിച്ചായിരിക്കും.

error: Content is protected !!