അബൂദാബി കാലാവസ്ഥ

യുഎഇ കാലാവസ്ഥ ; താപനില 0 ഡിഗ്രി സെൽഷ്യസിന് താഴെ രേഖപ്പെടുത്തി.

യുഎഇയിൽ ഈ ശൈത്യകാലത്ത് ആദ്യമായി താപനില 0 ഡിഗ്രി സെൽഷ്യസിന് താഴെയായി.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻ‌സി‌എം) അറിയിപ്പ് പ്രകാരം അൽ ഐനിലെ രക്നയിൽ ഇന്ന് ശനിയാഴ്ച പുലർച്ചെ 5.15 ന് താപനില പൂജ്യത്തിന് താഴെ -2 ° C ആയി കുറഞ്ഞു. ഇതേ പ്രദേശത്ത് കഴിഞ്ഞയാഴ്ച 1.9 ° C രേഖപ്പെടുത്തിയിരുന്നു.

യുഎഇയിലെ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴുന്നത് ഇതാദ്യമല്ല. മുൻ വർഷങ്ങളിൽ, രാജ്യത്ത് തണുത്തുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുണ്ട്, ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായിരുന്നു,

യുഎഇയിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) പ്രവചിച്ച പ്രകാരം വരാനിരിക്കുന്ന രണ്ട് ദിവസങ്ങളിലെ കാലാവസ്ഥ ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയും ഉൾ പ്രദേശങ്ങളിൽ ഈർപ്പമുള്ളതായും ആയിരിക്കും.

error: Content is protected !!