അബൂദാബി ആരോഗ്യം

യുഎ ഇയിൽ ഇന്ന് ഏറ്റവും കൂടിയ പ്രതിദിന രോഗബാധ / 2,998 പുതിയ കോവിഡ് കേസുകൾ / 5 മരണങ്ങളും

യുഎ ഇയിൽ ഇന്ന് പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് 2,998 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,264 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 5 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 2,998 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 227,702 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 2,264 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 203,660 ആയി.

യു എഇയിൽ നിലവിൽ 23,340 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 702 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  168,770 കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!