അന്തർദേശീയം

62 പേരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി ; കടലിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി

ഇന്തോനേഷ്യയിലെ ജക്കാർത്തിൽ നിന്നും പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനമാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അൽപ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. 12 ജീവനക്കാരുൾപ്പെടെ 62 പേർ വിമാനത്തിലുണ്ടെന്ന് ഇന്തോനേഷ്യൻ ഗതാഗത മന്ത്രി ബുഡി കരിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറിൽ നിന്ന് വിമാനം കാണാതായത്. 27 വർഷം പഴക്കമുള്ള ബോയിം​ഗ് 737-500 വിമാനമാണ് എസ്ജെ182.

വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോൾ കടലിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ വരുന്നത്. ഇന്തോനേഷ്യൻ ടെലിവിഷൻ ചാനലുകൾ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ കാണിക്കുകയും ചെയ്തു.എന്നാൽ ഇത് കാണാതായ ശ്രീവിജയ എയര്‍ ഫ്‌ളൈറ്റ് എസ് ജെ 182 ന്റെതാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ വന്നിട്ടില്ല

error: Content is protected !!