ദുബായ്

ദുബായിലെ ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിൽ ജനുവരി 21 മുതൽ പ്രത്യേക ബസ്- ടാക്സി ലൈനുകൾ തുറക്കുന്നു

ദുബായിൽ യാത്രക്കാരുടെ യാത്രാ സമയം മെച്ചപ്പെടുത്തുന്നതിനായി ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലെ ‘ഡെഡിക്കേറ്റഡ് ബസ്, ടാക്സി ലെയ്ൻസ് പ്രോജക്ടിന്റെ’ മൂന്നാം ഘട്ടം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

ബർ ദുബായിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ബസുകൾക്കും ടാക്സികൾക്കുമായുള്ള സമർപ്പിത പാതകൾ ജനുവരി 21 മുതലാണ് തുറക്കുക.

ഖാലിദ് ബിൻ വലീദ് സ്ട്രീറ്റ്–അൽ മിനാ സ്ട്രീറ്റ് ഇന്റർസെക്ഷനിൽ നിന്ന് സാബീൽ സ്ട്രീറ്റിന് തൊട്ടുമുൻപ് വരെ ഇരുവശത്തുമുള്ള 4.3 കി.മീറ്റർ ലൈനാണ് മൂന്നാം ഘട്ട വികസനത്തിൻ്റെ ഭാഗമായി ദീർഘിപ്പിച്ചത്.

ഈ പ്രത്യേക പാതകൾ സവിശേഷമായ ചുവന്ന നിറത്തിലാണുള്ളത്. കാൽനട പാതകളുടെ നിർമ്മാണം, ബസ്, ടാക്സി യാത്രക്കാർക്ക് എയർകണ്ടീഷൻഡ് ഷെൽട്ടറുകൾ, സ്ട്രീറ്റ് ലൈറ്റുകൾ , റോഡരികിലെ പാർക്കിംഗ്, ലാൻഡ്സ്കേപ്പിംഗ് എന്നിവ ഈ പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

ഈ ബസ്, ടാക്സി ലൈനുകൾ 11.6 കി.മീറ്റർ ദൂരത്തിൽ അൽ മൻഖൂൽ, അൽ ഖലീജ്, ഖാലിദ് ബിൻ വലീദ്, അൽ ഗുബൈബ, അൽ മൻഖൂൽ, അൽ ഖലീജ്, ഖാലിദ് ബിൻ വലീദ്, അൽ ഗുബൈബ, അൽ ഇത്തിഹാദ്, അൽ മിനാ തുടങ്ങിയ 7 സ്ട്രീറ്റുകളിലൂടെയാണ് കടന്നുപോകുന്നത്.

ജനുവരി 21 ന് മുന്നോടിയായി, ഈ പാത സേവനം ഔപചാരികമായി പ്രവർത്തനക്ഷമമാകുന്നതുവരെ ബസ് ഡ്രൈവർമാർ പാതകളിലൂടെ ട്രയൽ നടത്തും. ഈ പാതകൾ ഉപയോഗിച്ച് ബസുകളിലും ടാക്സികളിലും യാത്ര ചെയ്യുമ്പോൾ ട്രാഫിക്കിനെ മറികടക്കാൻ ജനങ്ങളെ സഹായിക്കുന്നു. നഗരത്തിലുടനീളം വരുന്ന ഈ സമർപ്പിത പാതകൾ യാത്രാ സമയം കുറയ്ക്കാനും സഹായിക്കുന്നു.

error: Content is protected !!