fbpx
Info അന്തർദേശീയം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 6 ലക്ഷത്തിലധികം പുതിയ കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ രോഗബാധിതരുടെ എണ്ണം 9,06,66,594 ആയി ഉയര്‍ന്നു.19,42,463 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,04,67,431 ആയി ഉയര്‍ന്നു.നിലവില്‍ 2,19,788 പേരാണ് ചികിത്സയിലുള്ളത്. 1.51 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു.

error: Content is protected !!