fbpx
റാസൽഖൈമ

റാസ് അൽ ഖൈമയിൽ 4 യുവാക്കളുടെ മരണത്തിനിടയാക്കിയ അപകട സമയത്ത് വേഗത 150 കി മി ആയിരുന്നെന്ന് പോലീസ്

വെള്ളിയാഴ്ച റാസ് അൽ ഖൈമയിൽ വാഹനാപകടത്തിൽ 4 യുവാക്കൾ മരിച്ച സംഭവത്തിൽ , അപകട സമയത്ത് ഇവർ സഞ്ചരിച്ചിരുന്ന 4 വീലർ 150 കി മീ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു . 10 നും 18 നും ഇടയ്‌ക്ക്‌ പ്രായമുള്ളവരാണ് മരിച്ചത് . 3 പേർ യുഎ ഇ സ്വദേശികളും ഒരാൾ പാക്കിസ്ഥാൻ സ്വദേശിയുമാണ് മരിച്ചവർ . 3 പേർ ആശുപത്രിയിലാണ് . ഡെസ്സേർട് സഫാരിക്ക് പോയിട്ട് ടയറിന്റെ മർദ്ദത്തിൽ മാറ്റം വരുത്താതെ അമിത വേഗതയിൽ വാഹനം ഓടിച്ചതാണ് ടയർ പൊട്ടാനും വണ്ടി മറിയാനും കാരണമായതെന്ന് കരുതപ്പെടുന്നു .

error: Content is protected !!