അബൂദാബി ആരോഗ്യം

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കരുത് ; മുന്നറിയിപ്പുമായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം

യുഎഇയിൽ കോവിഡ് വാക്സിനേഷൻ കാമ്പയിൻ ശക്തമായി തുടരുമ്പോൾ കോവിഡ് വാക്‌സിനുകളെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച അഭ്യൂഹങ്ങൾ തെറ്റാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

ഔദ്യോഗികമായതും വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നല്ലാതെയുള്ള വാർത്തകൾ വിശ്വസിക്കരുതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം MoHAP മുന്നറിയിപ്പ് നൽകി. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.

error: Content is protected !!