അബൂദാബി

അബുദാബി ഡാർബ് ടോൾ : രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് 400 ദിർഹം വരെ പിഴ

അബുദാബിയുടെ ഡാർബ് ടോൾ ഗേറ്റ് സംവിധാനം 2021 ജനുവരി 2-ന് സജീവമാക്കിയത് മുതൽ വാഹന ഉടമകൾ www.darb.itc.gov.ae അല്ലെങ്കിൽ ഡാർബ് ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും പിഴ ഒഴിവാക്കുന്നതിനായി അവരുടെ അക്കൗണ്ടുകളിൽ മതിയായ ബാലൻസ് നിലനിർത്തുകയും വേണമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി ഓർമ്മിപ്പിച്ചു.

അബുദാബി ഡാർബ് ടോൾ സംവിധാനത്തിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക്‌ ഡാർബ് ടോൾ ഗേറ്റ് സിസ്റ്റത്തിലൂടെ കടന്നുപോകാനുള്ള ഗ്രേസ് പിരീഡ് 10 ദിവസമാണെന്നും ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) ഇന്ന് അറിയിച്ചു.

ഗ്രേസ് പിരീഡിന് ശേഷം രജിസ്റ്റർ ചെയ്യാത്ത വാഹനം നാല് ടോൾ ഗേറ്റുകളിലൊന്നിലൂടെ കടന്നുപോകുമ്പോൾ 100 ദിർഹം പിഴ ഈടാക്കും. ലംഘനം ആവർത്തിക്കുമ്പോൾ തുക 200 ദിർഹമായി ഇരട്ടിയാകും. മൂന്നാമത്തെ ലംഘനത്തിന് 400 ദിർഹമാണ് പിഴ.

ടോൾ ഗേറ്റ് സംവിധാനംത്തിൽ രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മണി മുതല്‍ ഏഴ് മണിവരെയും മാത്രമേ ടോള്‍ ഈടാക്കുകയുള്ളൂ. വാരാന്ത്യഅവധി ദിവസങ്ങളിൽ ഇതുവഴിയുള്ള യാത്ര സൗജന്യമാണ്.‌

error: Content is protected !!