fbpx
അന്തർദേശീയം ആരോഗ്യം ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍ രജിസ്‌ട്രേഷനായുള്ള കോ-വിന്‍ ആപ്പും പുറത്തിറക്കും.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ചയാണ് ഉദ്ഘാടനം. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കം കുറിക്കുക.

വാക്‌സിന്‍ രജിസ്‌ട്രേഷനായി രൂപം നല്‍കിയ കോ-വിന്‍ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി അവതരിപ്പിക്കും .രണ്ട് കോവിഡ് വാക്‌സിനുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് അംഗീകാരം നല്‍കിയിട്ടുള്ളത്. ഭാരത് ബയോടെകിന്റെ കോവാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് വാക്സിനുകൾ .

മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപനസാധ്യത ഏറിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും വാക്സിൻ വിതരണം ചെയ്യും .

error: Content is protected !!