അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎ ഇയിലെ കോവിഡ് കേസുകളിൽ ഇന്നും റെക്കോർഡ് വർദ്ധനവ്

രോഗബാധയിൽ ഇന്നും റെക്കോർഡ് വർദ്ധനവാണ്  യുഎ ഇയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎ ഇയിൽ ഇന്ന് 3,382 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,671 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 3,382 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 242,969 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 2,671 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 215,820 ആയി.

യു എഇയിൽ നിലവിൽ 26,423 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 726 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 126,625 കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!