അന്തർദേശീയം യാത്ര ഷാർജ

ഷാർജ – ദോഹ നേരിട്ടുള്ള പ്രതിദിന സർവീസുകൾ എയർ അറേബ്യ പുനരാരംഭിക്കുന്നു

യുഎഇയിലെ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ എയർ അറേബ്യ ജനുവരി 18 മുതൽ ഷാർജയിൽ നിന്നും ദോഹയിലേക്കും തിരിച്ചുമുള്ള  നേരിട്ടുള്ള പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു.

എയർ അറേബ്യയുടെ വെബ്‌സൈറ്റ് സന്ദർശിച്ചോ കോൾ സെന്ററിലൂടെയോ ട്രാവൽ ഏജൻസികളിലൂടെയോ യാത്രക്കാർക്ക് ഇപ്പോൾ ഷാർജ – ദോഹ നേരിട്ടുള്ള ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം.

എയർ അറേബ്യ യാത്രക്കാർക്ക് സൗജന്യ കോവിഡ് -19 ഇൻഷുറൻസ് പരിരക്ഷയും എയർലൈൻ ഏർപ്പെടുത്തിയിട്ടുണ്ട് . ബുക്കിംഗിന്റെ ഭാഗമായി ഇൻഷുറൻസ് ലഭ്യമാകും. ഇതിനായി പ്രത്യേക രേഖകളൊന്നും ആവശ്യമില്ല. ദിവസേനയുള്ള ഫ്ലൈറ്റുകൾ 1610 ൽ ഷാർജയിൽ നിന്ന് ദോഹയിലേക്കും 1710 ൽ ദോഹയിൽ നിന്ന് ഷാർജയിലേക്കും പുറപ്പെടും.

error: Content is protected !!