അബൂദാബി

യുഎഇയിലെ ജയിൽ തടവുകാർക്ക് സൗജന്യ കോവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രത്യേക ആരോഗ്യ കേന്ദ്രം

യുഎഇയിലെ ജയിൽ തടവുകാർക്ക് സൗജന്യ കോവിഡ് വാക്സിൻ ലഭ്യമാക്കാനായി അടുത്തിടെ ഫെഡറൽ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ ഒരു കേന്ദ്രം സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഡ് -19 വൈറസിനെതിരെ മുഴുവൻ സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അബുദാബിയിലെ ഫെഡറൽ പീനൽ ആൻഡ് കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ കേണൽ ഖാലിദ് അലി അൽ സുവൈദി പറഞ്ഞു.

എന്റെ ചുറ്റുമുള്ള ആളുകളെ സംരക്ഷിക്കാൻ വേണ്ടി കൊറോണ വൈറസ് വാക്സിൻ കഴിക്കാനുള്ള അവസരം നൽകിയതിന് ആഭ്യന്തര മന്ത്രാലയത്തിനും യുഎഇ സർക്കാരിന് തടവുകാർ നന്ദിയും രേഖപ്പെടുത്തി.

ഈ വർഷം ആദ്യ പാദം അവസാനിക്കുന്നതിനുമുമ്പ് യുഎഇയിലെ 50 ശതമാനം ജനങ്ങൾക്ക് വാക്സിനേഷൻ നൽകുകയെന്ന ഉദ്ദേശത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം

error: Content is protected !!