Info അന്തർദേശീയം

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥികൾ ഇല്ലെന്ന് കേന്ദ്ര സർക്കാർ

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ വിദേശ ഭരണാധികാരികളെ മുഖ്യാതിഥിയാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വൈറസ് രോഗവ്യാപനത്തെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി. 55 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യയിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ മുഖ്യാതിഥിയില്ലാതെ നടത്തുന്നത്.

ലോകത്താകെയുള്ള കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യം കാരണം ഈ വര്‍ഷം വിദേശ രാഷ്ട്രത്തലവനെ റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കില്ലെന്ന് തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയിട്ടുമുണ്ട്.

error: Content is protected !!