അന്തർദേശീയം

ഇൻഡോനേഷ്യയിൽ വന്‍ഭൂചലനം ; 7 മരണം സ്ഥിരീകരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഇൻഡോനേഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം അനുഭവപ്പെട്ടു. ഏഴുപേരുടെ മരണം സ്ഥിരീകരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ലഘൂകരണ ഏജന്‍സി അറിയിച്ചു.മജെനെ സിറ്റിക്ക് ആറുകിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.2 ഹോട്ടലുകള്‍, ആശുപത്രി, ഗവര്‍ണറുടെ ഓഫീസ്, ഒരു മാള്‍, നിരവധി കെട്ടിടങ്ങള്‍ തുടങ്ങിയവ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന ആശുപത്രിയില്‍ പന്ത്രണ്ടില്‍ അധികം രോഗികളും ജീവനക്കാരും കുടുങ്ങിക്കിടക്കുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് ആണ് നീണ്ടുനിന്നത്. അതേസമയം ഈ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനു പിന്നാലെ താമസക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി യിട്ടുണ്ട്.

error: Content is protected !!