അജ്‌മാൻ ആരോഗ്യം

യു എ ഇയിൽ മുതിർന്നവർക്കും നിശ്ചയദാര്‍ഢ്യക്കാർക്കും അവരുടെ വീടുകളിലെത്തിയുള്ള കോവിഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

യു എ ഇയിൽ മുതിർന്നവർക്കും നിശ്ചയദാര്‍ഢ്യക്കാർക്കും അവരുടെ വീടുകളിലെത്തിയുള്ള കോവിഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചതായി അജ്മാൻ ന്യൂസ് ഇന്ന് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

സമൂഹത്തിലെ ദുർബലരായ ഈ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കാമ്പയിൻ ആരംഭിച്ചതെന്ന് അജ്മാന്റെ സിറ്റിസൺ അഫയേഴ്‌സ് ഓഫീസ് ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല ബിൻ മജീദ് ബിൻ സയീദ് അൽ നുയിമി പറഞ്ഞു.വാക്‌സിനായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ടോൾ ഫ്രീ നമ്പറായ 80070 എന്ന നമ്പറിൽ വിളിക്കണമെന്നും തുടർന്ന് ഈ സേവനം
പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന പൗരന്മാർക്ക് അവരുടെ വീടുകളിൽ വാക്സിൻ നൽകാമെന്ന് യുഎഇ ആരോഗ്യ ഉദ്യോഗസ്ഥർ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചതിന് അനുസൃതമായാണ് പുതിയ സേവനം.

error: Content is protected !!