ആരോഗ്യം ദുബായ്

കോവിഡ് നിയമങ്ങൾ പാലിച്ചില്ല ; ദുബായിൽ ജിം അടക്കമുള്ള 9 സ്ഥാപനങ്ങൾക്ക് കൂടി പിഴ

കോവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് ദുബായിലെ മൊത്തം ഒമ്പത് വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി (DED) പിഴ ചുമത്തി.

ഡി.ഇ.ഡിയുടെ കൊമേഴ്‌സ്യൽ കംപ്ലയിൻസ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) സെക്ടർ നടത്തിയ പരിശോധനയിൽ 732 വാണിജ്യ സ്ഥാപനങ്ങൾ ആരോഗ്യ പ്രോട്ടോക്കോളുകൾ പൂർണമായും പാലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സ്പോർട്സ് സപ്ലൈസ്, ഡോക്യുമെന്റ് പ്രോസസ്സിംഗ് സേവനങ്ങൾ, ബിൽഡിംഗ് മെറ്റീരിയൽ ട്രേഡിംഗ്, വർക്ക്ഷോപ്പ് ടൂൾസ് ട്രേഡിംഗ്, മൊബൈൽ ഫോൺ ട്രേഡിംഗ് , ജനറൽ ട്രേഡിംങ് & ജിമ്നേഷ്യം. എന്നീ സ്ഥാപനങ്ങളിലാണ് കോവിഡ് നിയമ ലംഘനങ്ങൾ നടന്നത്. എന്നിരുന്നാലും ഒരു ഷോപ്പും അടയ്ക്കാൻ ഉത്തരവിട്ടിട്ടില്ല.മാസ്ക് ധരിക്കാതിരിക്കുക, ശരിയായ ശാരീരിക അകലം പാലിക്കാതിരിക്കുക എന്നിവയുമായി ബന്ധപ്പെട്ടതാണ് ലംഘനങ്ങൾ. നെയ്ഫ്, അൽ റിഗ്ഗ എന്നിവിടങ്ങളിലെ ഓപ്പൺ മാർക്കറ്റുകളിലും ചില ഷോപ്പിംഗ് മാളുകളിലുമാണ് കൂടുതൽ ലംഘനങ്ങൾ കണ്ടെത്തിയത്.

error: Content is protected !!